---
title: "വാഹന മോഡിഫിക്കേഷൻ: പൊതുജനാഭിപ്രായം തേടി മോട്ടോർ വാഹന വകുപ്പ് ഡിജിറ്റൽ സർവേ"
english_title: "Vehicle Modification: Kerala MVD Launches Digital Survey to Collect Public Opinion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375046/kerala-mvd-digital-survey-vehicle-modification-public-opinion-2026`"
published_at: "2026-07-28T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a682a3f760e5_images_(19).jpeg"
keywords: ["Kerala MVD", "Vehicle Modification", "Digital Survey", "Google Form"]
---

# വാഹന മോഡിഫിക്കേഷൻ: പൊതുജനാഭിപ്രായം തേടി മോട്ടോർ വാഹന വകുപ്പ് ഡിജിറ്റൽ സർവേ

> **Lead Summary:** **തിരുവനന്തപുരം**: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടി മോട്ടോർ വാഹന വകുപ്പ് ഡിജിറ്റൽ സർവേ ആരംഭിച്ചു.

## Article Content

**തിരുവനന്തപുരം**: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടി മോട്ടോർ വാഹന വകുപ്പ് ഡിജിറ്റൽ സർവേ ആരംഭിച്ചു.

വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും പേഴ്സണലൈസേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ആശങ്കകളും അറിയുന്നതിനാണ് സർവേ. മോഡിഫിക്കേഷനുകളുടെ നിയമസാധുത പരിശോധിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഗൂഗിൾ ഫോർമാറ്റിലാണ് സർവേ തയ്യാറാക്കിയിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും ഡിജിറ്റൽ സർവേയിലൂടെ സമർപ്പിക്കാം.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശയക്കുഴപ്പങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിനുള്ള പ്രാരംഭ നടപടിയായാണ് മോട്ടോർ വാഹന വകുപ്പ് ഈ നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375046/kerala-mvd-digital-survey-vehicle-modification-public-opinion-2026`)